Saturday, May 4, 2024
keralaNewspolitics

എയര്‍ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജ പീഡന പരാതി: സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും എയര്‍ ഇന്ത്യ സ്റ്റാറ്റസ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബും അടക്കം പത്ത് പ്രതികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. പോലീസ് ആദ്യം എഴുതിത്തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

സ്വപ്ന ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസിലുള്ളത്. എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതിയും പ്രതിപ്പട്ടികയിലുണ്ട്. വ്യാജ പരാതിയ്ക്ക് സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതാദ്യമായാണ് ആഭ്യന്തര അന്വേഷണ സമിതിയെ പ്രതിചേര്‍ക്കുന്നത്. 2016ല്‍ അന്വേഷണം തുടങ്ങിയ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം.