Tuesday, April 23, 2024
EntertainmentkeralaNews

അഗസ്ത്യാര്‍കൂടം; ട്രെക്കിഗിനുള്ള വിലക്ക് നീക്കി

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രെക്കിഗ് യാത്രയ്ക്കുള്ള വിലക്ക് നീക്കി. ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ബുക്കിഗ് പുനരാരംഭിച്ചു.

കൊറോണ രൂക്ഷമായ സാഹചര്യത്തിലാണ് അഗസ്ത്യാര്‍കൂടം ട്രെക്കിഗിനുള്ള ബുക്കിഗ് താത്കാലികമായി നിര്‍ത്തിവച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് ബുക്കിഗ് വീണ്ടും പുനരാരംഭിച്ചത്.

ഫെബ്രുവരി 11 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 25 പേര്‍ക്ക് കൂടി ഓണ്‍ലൈന്‍ ബുക്കിഗ് നടത്താം. യാത്രയ്ക്ക് താത്പര്യപ്പെടുന്നവര്‍ക്ക് എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ എന്ന വെബ്സൈറ്റിലോ ഇന്ന് രാവിലെ 11 മണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ കൊറോണ മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് കര്‍ശന നിയന്ത്രണങ്ങളോടെ പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. 27 കിലോമീറ്റര്‍ നടന്നാണ് ഏറ്റവും മുകളിലെത്തേണ്ടത്. സമുദ്രനിരപ്പില്‍ നിന്ന് 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം സ്ഥിതി ചെയ്യുന്നത്.