Tuesday, April 30, 2024
indiaNews

എന്‍സിബി കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന് ശാസ്ത്ര പുസ്തകങ്ങള്‍ വേണമെന്ന് ആവശ്യം; ഉദ്യോഗസ്ഥര്‍ അവ എത്തിച്ചു നല്‍കിയതായി റിപ്പോര്‍ട്ട്.

നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ സയന്‍സുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചാണ് സമയം നീക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഏഴ് വരെയാണ് ആര്യനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ഈ സമയം ശാസ്ത്രവുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ ഉദ്യോഗസ്ഥരോട് ആര്യന്‍ ആവശ്യപ്പെട്ടുവെന്നും, അവ എത്തിച്ചു നല്‍കിയതായും ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍സിബി ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപത്തുള്ള നാഷണല്‍ ഹിന്ദു റെസ്റ്റോറന്റില്‍ നിന്നാണ് ആര്യനും കുറ്റാരോപിതരായ മറ്റുള്ളവര്‍ക്കുമുള്ള ഭക്ഷണം എത്തിക്കുന്നത്.വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കണമെന്ന് അപേക്ഷിച്ചെങ്കിലും, ഓഫീസില്‍ ഇത് അനുവദനീയമല്ല. ആര്യന്‍ ഖാന്റെയും കൂടെയുള്ളവരുടേയും മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി ഗാന്ധി നഗറിലെ ലബോറട്ടറിയിലേക്ക് അയച്ചു.
ക്രൂയിസ് കപ്പലില്‍ നിരോധിത ലഹരിമരുന്നുകള്‍ പിടികൂടിയ സംഭവത്തില്‍ നാല് പേരെ കൂടി എന്‍സിബി ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നമസ്‌ക്രേയിലെ ജീവനക്കാരാണ് നാല് പേരും. ആര്യന്‍ ഖാന്‍, അര്‍ബ്ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ഛ എന്നിവരുള്‍പ്പെടെ ഒന്‍പത് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്തവരെ ഒക്ടോബര്‍ 11 വരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്