Thursday, May 2, 2024
keralaNews

പാറ പൊട്ടിച്ച് കടത്തുന്നു; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്

റോഡ് പണിയുടെ മറവില്‍ അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നതായി പരാതി. മരിയാപുരത്ത് കുതിരക്കല്ല് വിമലഗിരി വാര്‍ഡുകളിലൂടെ പോകുന്ന അഞ്ചാനപടി-പാണ്ടിപാറ റോഡ് നിര്‍മാണം ഏറ്റെടുത്ത് നടത്തുന്ന കരാറുകാരനാണ് പാറകള്‍ പൊട്ടിച്ച് കടത്തുന്നത് എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

മലയോട് ചേര്‍ന്നുള്ള ജനവാസമില്ലാത്ത സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാഗത്തെ പാറയാണ് കടത്തുന്നത്. ഏകദേശം ആയിരം ലോഡിലധികം പാറ പൊട്ടിച്ച് കടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റോഡ് നിര്‍മാണത്തിനായി ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് പാറ പൊട്ടിക്കുന്നതെന്നാണ് കരാറുകാരന്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പറ പൊട്ടിക്കുന്നത് തുടര്‍ന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.