Monday, May 6, 2024
keralaNews

എടിഎം പരിപാലന ചെലവ് ഉയര്‍ന്നു;ഉപഭോക്താക്കളില്‍നിന്നും കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി.

ഉപഭോക്താക്കളില്‍നിന്നും കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായി തുടരുന്നതാണ് .

പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് 15 രൂപയില്‍നിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകള്‍ക്ക് അഞ്ച് രൂപയില്‍നിന്ന് ആറുരൂപയായും വര്‍ധിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും