Monday, May 6, 2024
keralaNews

എം.സി കമറൂദീന് ഉപാധികളോടെ ജാമ്യം

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം.സി.കമറുദീന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മൂന്ന് കേസുകളിലാണ് ജാമ്യം അനുവദിച്ചത്. ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറരുത്. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യാവുമാണ് മറ്റ് വ്യവസ്ഥകള്‍.

കമറുദീന്റെ ആദ്യ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. പുതിയതായി സ്മര്‍പ്പിച്ച മൂന്നു ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് അശോക് മേനോന്‍ പരിഗണിച്ചത്. നൂറിലധികം കേസുകളാണ് കമറുദീന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിക്ഷേപകരെ വഞ്ചിച്ച് കോടികള്‍ തട്ടിയെന്നാണ് കേസ്.

രേഖകള്‍ പിടിച്ചെടുത്തതും ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചുമാണ് ജാമ്യം അനുവദിച്ചത്. പല ഇടപാടുകളിലും പണം തിരിച്ചുനല്‍കിയെന്നും അറസ്റ്റിലായിട്ട് ഇപ്പോള്‍ 56 ദിവസം ആയെന്നും മൂന്നാം പ്രതി അറസ്റ്റിലായന്നും പല സാക്ഷികളെയും ചോദ്യം ചെയ്തു കഴിഞ്ഞെന്നും കൂടുതല്‍ കസ്റ്റഡി ആവശ്യമില്ലന്നും കാസര്‍ഗോഡ് കയറില്ലെന്നും എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കാന്‍ തയ്യാറ്റണെന്നും കമറുദീന്‍ ബോധിപ്പിച്ചു.കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കമറുദ്ദീനെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. മൂന്ന് പേരില്‍ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് പരാതി.

.