Wednesday, May 8, 2024
keralaNews

ഉരുൾപൊട്ടൽ: ദുരിത ബാധിതർക്ക് സാന്ത്വനമായി സേവഭാരതിയും 

മുണ്ടക്കയം : മലയോര മേഖലയായ കൂട്ടിക്കൽ,ഇളംങ്കാട്,കൊക്കയാർ,എന്തയാർ, മുണ്ടക്കയം മേഖലകളിൽ സർവ്വനാശം വിതച്ച ഉരുൾപൊട്ടലിൽ  ദുരിത ബാധിതർക്ക് സാന്ത്വനമായി സേവാ ഭാരതിയും.നാശം വിതച്ച  പ്രദേശങ്ങളിൽ  സേവാഭാരതിയുടെ നേതൃത്വത്തിൽ അറന്നൂറോളം പ്രവർത്തകരാണ് വിവിധ ഗ്രൂപ്പുകളായി തിരിച്ച് വീടുകളും മറ്റും ശുചീകരണം  നടത്തിയത്.രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത കാര്യവാഹ് പി എൻ  ഈശ്വരൻ,പ്രാന്ത സേവാപ്രമുഖ് എം.സി.വത്സൻ,കോട്ടയം വിഭാഗ് സംഘചാലക്  പിപി  ഗോപി, വിഭാഗ് കാര്യവാഹ് ആർ. സാനു എന്നിവർ നേതൃത്വം നൽകി.എരുമേലിയിൽ വെള്ളം കയറി നാശനഷ്ടം വരുത്തിയ ടൗണിലെ കടകളും സേവാ ഭാരതി,ബി എം എസ് പ്രവർത്തകർ ശുചീകരിച്ചു. വി. ആർ രതീഷ്,വൈശാഖ് വിക്രമൻ,പി എം അനന്ദു, മനോജ് എസ്. നായർ, റ്റി ആർ സുരേഷ് മണിപ്പുഴ,രതീഷ് കുറുമ്പൻമൂഴി,ഹരികൃഷ്ണൻ കനകപ്പലം  എന്നിവർ  നേതൃത്വം നൽകി.