Friday, May 3, 2024
keralaNews

ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിംഗ്

കാസര്‍കോട് ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിംഗ്. പ്ലസ് വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്. കുട്ടിയുടെ മുടി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുറിച്ചു. മുടിവെട്ടിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് റാഗിംഗ് മുടിവെട്ട് നടന്നതെന്നാണ് വിവരം. സ്‌കൂളിന് എതിര്‍വശത്തുള്ള കഫറ്റീരിയയില്‍ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാര്‍ത്ഥി പറയുന്നത്. മുടി മുറിച്ച കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സൂചന. പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കില്‍ നടപടിയെടുക്കാമെന്നാണ് അധ്യാപകരുടെ നിലപാട്.