Wednesday, May 15, 2024
indiaNews

ഇന്ത്യയില്‍ ഡിസംബറോടെ പൂര്‍ണ്ണമായും അണ്‍ലോക്ക് ചെയ്യും.

ഇന്ത്യയില്‍ ഡിസംബറോടെ പൂര്‍ണ്ണമായും അണ്‍ലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് 10 ന് ശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നിരുന്നാലും നിയന്ത്രണങ്ങള്‍ മെല്ലെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം ഇല്ലെന്നും ജൂലൈയോടെ ഒരു ദിവസം ഒരു കോടി വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പരിശോധനയും വാക്‌സിന്‍ വിതരണവും രാജ്യത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ നല്‍ക്കുന്നത് തുടരും. അതില്‍ മാറ്റമില്ല. വാക്‌സിന്‍ കലര്‍ത്തി നല്‍കുന്നതിനെ കുറിച്ച് പഠനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിനുകള്‍ കലര്‍ത്തി നല്‍കിയാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ഇക്കാര്യത്തില്‍ നിലവില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.