Tuesday, May 7, 2024
kerala

ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പി.സി.ജോര്‍ജ്.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ഥിയുമായ പി.സി.ജോര്‍ജ്. എന്നാല്‍ പിന്‍മാറുന്നത് ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ജനിച്ച്‌ വളര്‍ന്ന നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണിതെന്നും പി സി ജോര്‍ജ് ഫെയ്സ്ബുക് കുറിപ്പില്‍ പറഞ്ഞു. ‘ഒരുപറ്റം ആളുകള്‍ വോട്ട്ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച്‌ കൊണ്ട് നിലകൊള്ളുമ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്ന വര്‍ഗീയ ലഹളയിലേക്ക്, എന്റെ നാടിനെ തള്ളിവിടാന്‍ എനിക്കാകില്ല. വര്‍ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടില്‍ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാര്‍ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോധ്യമെനിക്കുണ്ട്.’ പി സി ജോര്‍ജ് വ്യക്തമാക്കി.ഒരു കൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രചാരണം നിര്‍ത്തിവെക്കുന്നത്.കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി.സി.ജോര്‍ജിനെ ചില നാട്ടുകാര്‍ കൂവി വിളിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ് അസഭ്യവര്‍ഷവും നടത്തുകയുണ്ടായി.