Friday, May 17, 2024
keralaLocal NewsNews

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  മനം നിറയും മലയാളം  ആചരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകമാതൃഭാഷാദിനം മനം നിറയും മലയാളം എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു .
മുഴുവൻ വിദ്യാർഥികളുമായി സ്കൂൾ തുറന്ന ദിനത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥികളെ മലയാള അക്ഷരമാലകൾ അണിയിച്ചു കൊണ്ടാണ്  വിദ്യാലയം സ്വീകരിച്ചത്. മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട്   ഹെഡ്മിസ്ട്രസ് ശ്രീദേവി വി.എൻ ചൊല്ലിക്കൊടുത്ത  മാതൃ ഭാഷാ പ്രതിജ്ഞ മുഴുവൻ വിദ്യാർഥികളും ഏറ്റുചൊല്ലി അധ്യാപകൻ മുഹമ്മദ് ലൈസൽ മാതൃഭാഷാ ദിന സന്ദേശം നൽകി അധ്യാപകരായ എം എഫ് അബ്ദുൽ ഖാദർ അൻസാർ അലി പി.ജി ജയൻ പി എൻ ജവാദ് ടി എസ് അനസ് പി എസ് റമീസ്  രഹന ദിവ്യ സൈനബ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.