Thursday, May 16, 2024
keralaNews

ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സാധ്യത

തിരുവനന്തപുരം :കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഐഎംഡിജിഎഫ്എസ് മോഡല്‍ പ്രകാരം വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ എന്‍സിഎംആര്‍ഡബ്ല്യുഎഫ് എന്‍സിയുഎം കാലാവസ്ഥാ മോഡല്‍ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്യും. മധ്യ തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കു സാധ്യത. എന്‍സിഇപിയുടെ ഗ്ലോബല്‍ ഫോര്‍കാസ്റ്റ് സിസ്റ്റത്തിന്റെ കാലാവസ്ഥാ മോഡല്‍ പ്രകാരം ഇന്ന് പൊതുവെ മഴ കുറയാനാണു സാധ്യത. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ സാധ്യതയും പ്രവചിക്കുന്നു.യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയംറേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിന്റെ മോഡല്‍ പ്രകാരം ഇന്നു കേരളത്തില്‍ പൊതുവെ മഴ കുറയും. കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ മലയോര മേഖലയില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്.