Tuesday, May 7, 2024
keralaNews

ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നിന്നും ഹലാല്‍ മുദ്രയുള്ള ശര്‍ക്കര  തിരിച്ചയച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹലാല്‍ മുദ്രയുള്ള ശര്‍ക്കര ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നിന്നും തിരിച്ചയച്ചു. 2019ല്‍ മഹാരാഷ്ട്രയിലെ സതാര ജില്ല കേന്ദ്രീകരിച്ചുള്ള വര്‍ദ്ധനന്‍ കമ്പനിക്കായിരുന്നു ശബരിമലയിലേക്കുള്ള ശര്‍ക്കര വിതരണത്തിന്റെ കരാര്‍ നല്‍കിയിരുന്നത്.ലേല നടപടികളിലൂടെയാണ് കമ്പനി ശര്‍ക്കര വിതരണം ഏറ്റെടുത്തത്. അപ്പം, അരവണ എന്നിവയുടെ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു ശര്‍ക്കര സന്നിധാനത്ത് എത്തിച്ചത്. ആ വര്‍ഷത്തേക്ക് ആവശ്യമായ ടണ്‍ കണക്കിന് ശര്‍ക്കരയാണ് കമ്പനി അന്ന് സന്നിധാനത്ത് എത്തിച്ചത്. കോവിഡിനെ തുടര്‍ന്ന് 2019ല്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം വന്നപ്പോള്‍ ഇറക്കിയ ശര്‍ക്കരക്ക് ഉപയോഗമില്ലാതായി. ശര്‍ക്കരുടെ കാലവധി ഒരു വര്‍ഷമെന്ന് പാക്കറ്റിന് മുകളില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഈ കമ്പനിയുടെ ശര്‍ക്കര ചാക്കിന് മുകളിലെ ഹലാലാല്‍ എന്ന എഴുത്തിന്റെ പേരിലായിരുന്നു വിവാദം ഉയര്‍ന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയായതിനാലാണ് കവറിന് മുകളില്‍ ഹലാലെന്ന് രേഖപ്പെടുത്തിയിരുന്നത്.  ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശം മൂലമാണ് ശര്‍ക്കര നീക്കം ചെയ്യുന്നതെന്നും, ചാക്ക് ഒന്നിന് 16 രൂപ 50 പൈസ നിരക്കിലാണ് ഇതിന്റെ കരാര്‍. വളത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കുമായി തമിഴ്‌നാട്ടിലേക്കാണ് ശര്‍ക്കര മാറ്റുന്നതെന്ന്  പറഞ്ഞു.ഈ വര്‍ഷം മഹാരാഷ്ട്രയില്‍ നിന്നു തന്നെയുള്ള എസ്.പി. എന്ന കമ്പനിയാണ് ശര്‍ക്കരയുടെ വിതരണക്കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹലാലിന്റെ പേരിലുള്ള വ്യാജ പ്രചാരണത്തിന് എതിരെ ദേവസ്വം ബോര്‍ഡ് നിയമ നടപടിക്ക് സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.അതിനിടയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് നിയമ നടപടി തുടങ്ങി കഴിഞ്ഞു. ശബരിമലയിലെ അരവണ പായസത്തിനെതിരായ പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും അതിന്റെ നിര്‍മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളില്‍ സൈബര്‍ ഇടങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണം നടത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം.