Friday, May 17, 2024
keralaNews

സീറ്റ് നല്‍കിയില്ല; വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ നീക്കം. പാറത്തോട്ടില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി .

പാറത്തോട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ടു പ്രാവശ്യം മത്സരിച്ച ശേഷം വീണ്ടും സീറ്റ് നല്‍കാനല്‍കാത്തതില്‍ പ്രതിഷേധിച്ച് പാറത്തോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുവാന്‍ തീരുമാനിച്ചു.രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ചുവടുപിടിച്ച്,അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയും സിപിഎമ്മിന്റെ പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗവും രണ്ടു തവണ ഏഴാം വാര്‍ഡ് മെമ്പറുമായിരുന്ന റസീന മുഹമ്മദ്കുഞ്ഞിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.