Thursday, May 2, 2024
indiaNews

ഇന്ന് ഇന്ത്യന്‍ വ്യോമസേന ദിനം

ന്യൂഡല്‍ഹി: ലോകോത്തര നിലവാരത്തിലേയ്ക്ക് ആത്മനിര്‍ഭരമായി പറന്നുപൊങ്ങുന്ന ഇന്ത്യന്‍ വ്യോമസേനക്ക് ഇന്ന് നവതിയുടെ നിറവില്‍.
സ്ഥിരമായി വ്യോമസേന ദിന പരിപാടികള്‍ നടത്താറുള്ള ഗാസിയാബാദിലെ ഹിന്‍ഡോണ്‍ വ്യോമതാവളത്തിന് പകരം ചണ്ഡീഗഡിലെ സുഖ്‌നയിലാണ് ഇത്തവണ ഏറ്റവും കരുത്തുറ്റ പ്രദര്‍ശനം നടക്കുന്നത്. വിവിധ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് ഇന്ന് വ്യോമപ്രദര്‍ശനത്തിന് അണിചേരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ . രഥിയുടെ നേതൃത്വത്തില്‍ 74 വിമാനങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ തേജസ്സ്, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രചണ്ഡ് ലൈറ്റ് വെയ്റ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുകള്‍, റഫേല്‍, മിഗ്-21 എന്നിവയും പ്രദര്‍ശനത്തിനുണ്ടാകുമെന്നാണ് വ്യോമസേന അറിയിച്ചു.          1932ല്‍ ബ്രിട്ടീഷ് സേനയുടെ ഭാഗമായി ആരംഭിച്ച വ്യോമസേന ഇന്ന് നവതിയുടെ നിറവില്‍. ഒന്നര ലക്ഷം ഉദ്യോഗസ്ഥരും 1800 ലേറെ വിമാനങ്ങളുമായി ഇന്ത്യ ലോകശക്തിയായി മാറുകയാണ്. സ്വന്തമായി നിര്‍മ്മിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് വരെ വില്‍പ്പന നടത്തുന്ന തേജസ്സ് ഫൈറ്റര്‍ ജെറ്റും, പ്രചണ്ഡ് ലൈറ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുമാണ് ഇത്തവണ താരമാകുന്നത്. കഴിഞ്ഞ വര്‍ഷം റഫേലില്‍ നിറഞ്ഞ വ്യോമപ്രദര്‍ശനം ഇത്തവണ ഇന്ത്യയുടെ തദ്ദേശീയ കരുത്തില്‍ ആകാശത്തെ പ്രകമ്പനം കൊള്ളിക്കും. വിവിധ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളുമാണ് ഇന്ന് വ്യോമപ്രദര്‍ശനത്തിന് അണിചേരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ . രഥിയുടെ നേതൃത്വത്തില്‍ 74 വിമാനങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ തേജസ്സ്, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രചണ്ഡ് ലൈറ്റ് വെയ്റ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുകള്‍, റഫേല്‍, മിഗ്-21 എന്നിവയും പ്രദര്‍ശനത്തിനുണ്ടാകുമെന്നാണ് വ്യോമസേന അറിയിച്ചു.