Tuesday, May 7, 2024
keralaNews

ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസ കാബിന്‍ തകര്‍ന്നു.

ഇന്നലെ  ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസയിലെ കാബിന്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിന്‍ തകര്‍ന്നത്.ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് ടോള് ഗേറ്റ്. തടികയറ്റി വന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോള്‍ പ്ലായിലെ കാബിനില്‍ ഇടിക്കുകയായിരുന്നു.ടോള്‍ പ്ലാസയിലെ ഒരു കാബിനാണ് തകര്‍ന്നത്. എന്നാല്‍, മറ്റു ഗേറ്റുകള്‍ക്കും കാബിനുകള്‍ക്കും തകരാറില്ല.ദേശീയപാത 66 ല്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്. വെള്ളിയാഴ്ചയാണ് ആലപ്പുഴ ബൈപ്പാസ് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.