Saturday, May 4, 2024
indiakeralaNews

ഇന്ധനവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

ഇന്ധനവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി. ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ. ഒരു വര്‍ഷത്തിനു ശേഷം ഇന്നലെയാണ് ഇന്ധനവില ആദ്യമായി കുറഞ്ഞത്.ഇന്ധന വിലയില്‍ അവസാനമായി വര്‍ധനയുണ്ടായത് ഫെബ്രുവരി 27നാണ്. ഈ വര്‍ഷം ആദ്യ രണ്ടു മാസം മാത്രം പെട്രോളിന് 4.87 രൂപയും ഡീസലിന് 4.99 രൂപയും കൂടിയിരുന്നു. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ചാണ് എണ്ണ കമ്പനികള്‍ വില നിശ്ചയിക്കുന്നത്.കേരളം അടക്കം അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വില കുറഞ്ഞതെന്നത് ശ്രദ്ധേയമാണ്.