Saturday, May 4, 2024
indiaNewsSports

ഇന്ത്യയ്ക്ക് മിന്നും വിജയം.

വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഏകദിനത്തിലെ 1000-മത്തെ മല്‍സരം പൂര്‍ത്തിയാക്കി ഇന്ത്യ. 177 റണ്‍സ് വിജയലക്ഷ്യം 28ാം ഓവറില്‍ മറികടന്നു. യൂസ്‌വേന്ദ്ര ചഹല്‍ നാലുവിക്കറ്റ് വീഴ്ത്തി വിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ വിജയം അനായാസമാക്കി.

ഇടക്കൊന്ന് പേടിപ്പിച്ചതൊഴിച്ചാല്‍ ആദ്യഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യ ചിത്രത്തിലേ ഇടം നല്‍കിയില്ല. 177 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 12 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയില്‍. 60 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ തുടക്കം ടോപ് ഗിയറിലാക്കിയത്. രോഹിത് വീണതിന് പിന്നാലെ വിന്‍ഡീസ് പിടിമുറക്കി.

116 ന് നാല് എന്ന നിലയിലേയ്ക്ക് പതിച്ചെങ്കിലും സൂര്യകുമാര്‍ യാദവും അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡയും ഇന്ത്യയെ രക്ഷിച്ചു. സ്പിന്‍ കരുത്തിലാണ് ഇന്ത്യ വിന്‍ഡീസിനെ എറിഞ്ഞിട്ടത്.79 റണ്‍സെടുക്കുന്നതിനിടെ ഏഴുവിക്കറ്റ് നഷ്ടം. നാലുവിക്കറ്റുമായി ചഹല്‍. ജേസന്‍ ഹോള്‍ഡര്‍ ഫാബിയന്‍ അലന്‍ എട്ടാം വിക്കറ്റ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് സ്‌കോര്‍ 150 കടത്തി. 57 റണ്‍സുമായി ഹോള്‍ഡര്‍ പുറത്തായതിന് പിന്നാലെ വിന്‍ഡീസിന്റെ കഥകഴിഞ്ഞു.