Friday, May 10, 2024
BusinessindiaNews

ഇന്ത്യയില്‍ നാണ്യപ്പെരുപ്പം റെക്കോര്‍ഡ് നിരക്കില്‍

ന്യൂഡല്‍ഹി :ഇന്ത്യയില്‍ നാണ്യപ്പെരുപ്പം റെക്കോര്‍ഡ് നിരക്കില്‍. മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കഴിഞ്ഞമാസം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നതാണ് നാണ്യപ്പെരുപ്പത്തിന് കാരണം. മാര്‍ച്ചില്‍ 14.55 ശതമാനവും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 10.74 ശതമാനവുമായിരുന്നു നാണ്യപ്പെരുപ്പം.
തുടര്‍ച്ചയായ 13ാം മാസമാണ് നാണ്യപ്പെരുപ്പ നിരക്ക് രണ്ടക്കത്തിനു മുകളില്‍ പോകുന്നത്. ബംഗാളിലാണ് നാണ്യപ്പെരുപ്പം ഏറ്റവും കൂടുതലെന്നും, കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ നാണ്യപ്പെരുപ്പമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാടാണ് നാണ്യപ്പെരുപ്പം കുറവുള്ള രണ്ടാമത്തെ സംസ്ഥാനം.തുടര്‍ച്ചയായ 13ാം മാസമാണ് നാണ്യപ്പെരുപ്പ നിരക്ക് രണ്ടക്കത്തിനു മുകളില്‍ പോകുന്നത്. ബംഗാളിലാണ് നാണ്യപ്പെരുപ്പം ഏറ്റവും കൂടുതലെന്നും, കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ നാണ്യപ്പെരുപ്പമെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാടാണ് നാണ്യപ്പെരുപ്പം കുറവുള്ള രണ്ടാമത്തെ സംസ്ഥാനം.ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 7.79 ശതമാനമായിരുന്നു. മാര്‍ച്ചില്‍ ഇത് 6.95% ആയിരുന്നു. 2014 മേയിലെ 8.33% കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോഴത്തേത്. ഭക്ഷ്യോല്‍പന്ന വിലക്കയറ്റം മാര്‍ച്ചില്‍ 7.68% ആയിരുന്നത് ഏപ്രിലില്‍ 8.38% ആയി കൂടി.