Monday, May 13, 2024
keralaNews

ഞായറാഴ്ചകളില്‍ പുതിയ ലോട്ടറി ടിക്കറ്റ് ‘ഫിഫ്റ്റി-ഫിഫ്റ്റി ‘.

തിരുവനന്തപുരം :സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ‘ഫിഫ്റ്റി-ഫിഫ്റ്റി’ എന്ന പേരില്‍ ഞായറാഴ്ചകളില്‍ നറുക്കെടുക്കുന്ന പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമുള്ള ടിക്കറ്റിന് 50 രൂപയാണു വില. പുതിയ ടിക്കറ്റ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രകാശനം ചെയ്തു.കേരള ലോട്ടറി 50 വര്‍ഷം പൂര്‍ത്തിയാക്കിയതു കണക്കിലെടുത്താണ് ഫിഫ്റ്റ് ഫിഫ്റ്റി എന്ന പേരു നല്‍കിയത്. 29നാണ് ആദ്യ നറുക്കെടുപ്പ്. തിങ്കള്‍ മുതല്‍ ശനി വരെ യഥാക്രമം വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ എന്നീ ലോട്ടറികളാണു നറുക്കെടുക്കുന്നത്. കോവിഡ് വ്യാപനം കാരണം ഞായറാഴ്ചകളിലെ നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു.