Saturday, April 27, 2024
HealthindiaNews

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,249 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്കു ജീവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലായി 2,300 പേര്‍ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവര്‍ 81,687 ആയി.ആകെ കോവിഡ് ബാധിതര്‍ 4,33,31,645. ഇതുവരെ 5,24,903 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ 0.19 ശതമാനം പേരാണു ചികിത്സയിലുള്ളത്. 98.60 ശതമാനമാണു രോഗമുക്തി നിരക്ക്. ഇതുവരെ ആകെ 4,27,25,055 പേര്‍ രോഗമുക്തരായി. 196.45 കോടി ഡോസ് വാക്‌സീന്‍ വിതരണം ചെയ്‌തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.