Thursday, May 2, 2024
keralaLocal NewsNews

എരുമേലി വികസന സെമിനാര്‍ നാളെ :  എരുമേലിയെ അടിസ്ഥാന പട്ടണമായി പ്രഖ്യാപിക്കണം ; എരുമേലി ഡെവലപ്മെൻറ് കൗൺസിൽ

എരുമേലി: ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന എരുമേലിയെ  അടിസ്ഥാന പട്ടണമായി പ്രഖ്യാപിക്കണമെന്ന് എരുമേലി ഡെവലപ്മെൻറ് കൗൺസിൽ ആവശ്യപ്പെട്ടു. എരുമേലിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് എരുമേലി ഡെവലപ്മെൻറ് കൗൺസിൽ തയ്യാറാക്കി ഉന്നതാധികാരികൾക്ക് നൽകുന്നതെന്നും ഭാരവാഹികൾ എരുമേലി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, കിടത്തി ചികിത്സ ഏർപ്പെടുത്തുക,  ഐ.സി.യു . കാത്ത ലാബ്,24 മണിക്കൂറും കാഷ്വാലിറ്റി സജ്ജമാക്കുക, വിവിധ വിഭാഗങ്ങളിൽ ചികിത്സയ്ക്ക് ആവശ്യമായ ഡോക്ടർമാരെ നിയോഗിക്കുക, ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറും കാര്യക്ഷമമാക്കുക .
വലിയ അമ്പലത്തിന്  മുമ്പിലുള്ള വലിയതോട് ശുദ്ധീകരിക്കുക,
 അയ്യപ്പഭക്തന്മാർകുളിക്കുന്നതിന് ആവശ്യമായ കൂടുതൽ കുളികടവുകൾ നിർമ്മിക്കുക,  ക്ഷേത്രത്തിനു മുൻപിലുള്ള ചെക്ക്ഡാം കെഎസ്ആർടിസി ജംഗ്ഷനിലേക്ക് മാറ്റി പുനർനിർമ്മിക്കുക,
 ദേവസ്വം ബോർഡ് കക്കൂസുകൾ പൊളിച്ചുമാറ്റി ഇരുകരകളിലുമായി കൂടുതൽ കുളികടവ്  നിർമ്മിക്കുക,
ടൗണിലെ തിരക്ക് ഒഴിവാക്കാൻ
 ടി.ബി റോഡുമുതൽ പോലീസ് . സ്റ്റേഷനിൽ മുന്നിലൂടെ ശ്രീവിനായക ക്ഷേത്രത്തിനു സൈഡിൽ കൂടി  പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾ കടന്നു പോകുന്ന തരത്തിൽ പാത പുനക്രമീകരിക്കുക,നിർദിഷ്ട വിമാനത്താവളത്തിന് എരുമേലിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എരുമേലി ശബരിമല വിമാനത്താവളം അനുവദിച്ചു പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജൂൺ 23 വ്യാഴാഴ്ച 3 മണിക്ക് വ്യാപാരഭവനിൽ വച്ച് നടക്കുന്ന വികസന സെമിനാർ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. എരുമേലി ഡെവലപ്മെൻറ്    കൗൺസിൽ ചെയർമാൻ ബാബു തോമസ് അധ്യക്ഷത വഹിക്കും .എം .പി ആന്റോ ആൻറണി സെമിനാർ ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി,  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് , ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ ടി.എസ് കൃഷ്ണകുമാർ ,ജൂബി അഷറഫ് എരുമേലി പഞ്ചായത്ത് പ്രസിഡന്റ്
തങ്കമ്മ ജോർജ് കുട്ടി,  വൈസ് പ്രസിഡന്റ്  അനുശ്രീ സാബു ,  കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം  സുഭേഷ് സുധാകരൻ,  വാർഡ് മെമ്പർമാരായ നാസർ പനച്ചി, ജസ്ന നജീബ്, ഷാനവാസ്,  എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് സക്കറിയാ ഡൊമിനിക്, ഫാർമേഴ്ആന്റ് മർച്ചന്റ്സൊസൈറ്റി പ്രസിഡന്റ്  പി എ ഇർഷാദ്, അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്  പ്രകാശ് പുളിക്കൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  മുജീബ് റഹ്മാൻ , എരുമേലി അസംപ്ഷൻ ഫെറോന പള്ളി വികാരിഫാദർ വർഗീസ് പുതുപ്പറമ്പിൽ , എരുമേലി ജമാത്ത്  മസ്ജിദ് ഇമാം ഹമീദ് ഖാൻ ബാഖവി, ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ശ്രീധർ ശർമ്മ എന്നിവർ പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ ചെയർമാൻ ബാബു തോമസ്സ്, വൈസ് ചെയർമാൻ എൻ.എം ബഷീർ, വൈസ്  ചെയർ പേഴ്സൺ ആയോഹാ ബഷീർ, ജനറൽ സെക്രട്ടറി മോഹനൻ കെ.പി, സെക്രട്ടറി ജെമിനി മോൾ ജെ., സെക്രട്ടറി കെ.കെ സ്കറിയാ, ഖജാൻജി രാജു സഞ്ചയത്തിൽ എന്നിവർ പങ്കെടുത്തു.