Monday, April 29, 2024
indiaNewspolitics

ഇന്ത്യക്ക് നേതാജിയോടുള്ള എക്കാലത്തേയും കടപ്പാടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റില്‍ സുഭാഷ്ചന്ദ്രബോസിന്റെ പൂര്‍ണ്ണകായ പ്രതിമ 23 ന് സ്ഥാപിക്കുന്നതോടെ അദ്ദേഹത്തിനോടുള്ള ഇന്ത്യയുടെ കടംവീട്ടലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി പ്രതിമയുടെ ചിത്രം ട്വിറ്ററിലൂടെയാണ് നരേന്ദ്രമോദി പങ്കുവെച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിനോട് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഗ്രാനൈറ്റില്‍ പണിതീര്‍ത്ത പ്രതിമ ഇനി ഇന്ത്യാ ഗേറ്റില്‍ തലയുയര്‍ത്തി നില്‍ക്കുക.അദ്ദേഹത്തിന്റെ ഗാംഭീര്യം തുളമ്പുന്ന അതിമനോഹരമായ പൂര്‍ണ്ണകായ പ്രതിമ നിങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നവരെ കാത്തിരിക്കുന്നത് ഭാരതത്തിന്റെ വീരപുത്രന്റെ രൂപമാണ്. ഈ പ്രതിമ എക്കാലവും നമ്മുടെ രാജ്യം അദ്ദേഹത്തോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണ മാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ 125-ാം ജന്മവാര്‍ഷികമാണ് രാജ്യം ആചരിക്കുന്നത്.