Friday, May 10, 2024
keralaNewspolitics

ഇത്തവണ കരയിലേക്കു കവിഞ്ഞ കടലിലാണ് രാഹുല്‍ ഗാന്ധി എടുത്തുചാടിയത്

ഇത്തവണ കരയിലേക്കു കവിഞ്ഞ കടലിലാണ് രാഹുല്‍ ഗാന്ധി എടുത്തുചാടിയത്. അരൂരില്‍നിന്ന് ആ പ്രവാഹത്തില്‍ ചേര്‍ന്ന രാഹുല്‍ ചേപ്പാട്ട് നീന്തിക്കയറി. വഴിയോരങ്ങളില്‍ തിരയിളക്കിയ അഭിവാദ്യങ്ങളിലൂടെയാണ് തുഴഞ്ഞു നീങ്ങിയത്. റോഡ്‌ഷോ എന്നായിരുന്നു ആ പ്രവാഹത്തിന്റെ പേര്. ജില്ലയുടെ തീരദേശത്തിനരികിലൂടെ, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി കോണ്‍ഗ്രസിന്റെ ആരവങ്ങള്‍ സ്വീകരിച്ച് ജനങ്ങളോടു വോട്ട് ചോദിക്കാനാണ് രാഹുല്‍ എത്തിയത്.

അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങള്‍ക്കായി വയലാര്‍ കവലയില്‍ യോഗം. അവിടെ ഷാനിമോള്‍ ഉസ്മാനും എസ്. ശരത്തിനുമായി വോട്ട് അഭ്യര്‍ഥന. ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും വേണ്ടി കൊമ്മാടിയില്‍, അവിടെ ഡോ. കെ.എസും മനോജിനും എം.ലിജുവിനുമായി ആവേശപ്പെരുക്കം. ഹരിപ്പാടിനും കായംകുളത്തിനുമായി ചേപ്പാട്ട്. അവിടെ സാക്ഷാല്‍ രമേശ് ചെന്നിത്തല. പിന്നെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയായ അരിത ബാബുവും.