Tuesday, May 14, 2024
keralaNewsObituary

ഇടുക്കി മുരിക്കശ്ശേരിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു.

ഇടുക്കി മുരിക്കശ്ശേരിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. മുരിക്കാശ്ശേരി തേക്കിന്‍തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടു മാസം മുന്‍പ് ഇവര്‍ക്ക് പട്ടിയുടെ കടിയേറ്റിരുന്നു. എന്നാല്‍ കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. അതിനാല്‍ ആദ്യഘട്ടത്തില്‍ ചികിത്സയും തേടിയിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്.