Saturday, May 4, 2024
keralaNews

ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകള്‍ കാട്ടുതീ ഭീതിയില്‍

വേനല്‍ അടുത്തതോടെ കാട്ടുതീ ഭീതിയില്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകള്‍. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ക്യാംപ് ഫയറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മുന്‍വര്‍ഷങ്ങളില്‍ കാട്ടുതീ മൂലം ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഉടുമ്പന്‍ചോല മേഖലയില്‍ അഗ്‌നിശമന സേന ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മൊട്ടക്കുന്നുകള്‍ കരിഞ്ഞുണങ്ങിയതോടെ തീ പടര്‍ന്ന് പിടിക്കാന്‍ സാധ്യത ഏറെയാണ്. മുന്‍വര്‍ഷങ്ങളില്‍ കാട്ടുതീ മൂലം ജില്ലയില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ മേഖലകളിലാണ് അഗ്‌നിശമന സേന ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.

 

കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിക്കുന്ന തീ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കൃഷിയിടങ്ങളുടേയും വീടുകളുടേയും സമീപത്തായി മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഫയര്‍ ലൈനുകള്‍ തെളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിയന്ത്രണത്തിന്റെ ഭാഗമായി ടൂറിസം മേഖലയിലടക്കം നിയന്ത്രണമേര്‍പ്പെടുത്തി. മുന്‍ വര്‍ഷങ്ങളില്‍ ഇടുക്കി ജില്ലയില്‍ കാട്ടു തീ ഏറ്റവും അധികം നാശം വിതച്ചത് രാമക്കല്‍മേട്, കൈലാസപ്പാറ മലനിരകളിലാണ്.കരിഞ്ഞുണങ്ങിയ കുറ്റിക്കാടുകളും പുല്‍മേടും നശിയ്ക്കുന്നതിനായി ചിലര്‍ തീയിടുന്നതാണ് വന്‍ തീപിടുത്തതിന് കാരണമാകുന്നത്.