Thursday, May 9, 2024
NewsSportsworld

ക്രൊയേഷ്യ – മൊറോക്കോ സമനിലയില്‍

ദോഹ: ഗ്രൂപ്പ് എഫിലെ തുല്യശക്തികളുടെ പോരാട്ടമായ ക്രൊയേഷ്യയും മൊറോക്കോയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. മികച്ച അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചുവെങ്കിലും ഗോളാക്കി മാറ്റാന്‍ ഇരു കൂട്ടര്‍ക്കും സാധിച്ചില്ല. മൊറോക്കോക്ക് വെണ്ടി ചെല്‍സി താരം ഹക്കീം സിയെച്ചും ക്രൊയേഷ്യക്ക് വേണ്ടി ക്യാപ്ടന്‍ ലൂക്ക മോഡ്രിച്ചും മികച്ച പോരാട്ടം കാഴ്ചവെച്ചു. ക്രൊയേഷ്യയുടെ മുന്നേറ്റങ്ങളെ മിക്കപ്പോഴും നിഷ്പ്രഭമാക്കാന്‍ മൊറോക്കന്‍ പ്രതിരോധ നിരയ്ക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ മൊറോക്കോ ആക്രമിച്ച് കളിച്ചുവെങ്കിലും പ്രതിരോധത്തിന് കേള്‍വി കേട്ട ക്രൊയേഷ്യ അവയെയെല്ലാം നിഷ്പ്രഭമാക്കി.