Friday, May 3, 2024
keralaNewsObituary

ഇടുക്കിയില്‍ മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി.

ചെറുതോണി മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ കൊലപ്പെടുത്തി. ഇടുക്കി മണിയാറന്‍കുടി സ്വദേശി തങ്കമ്മയാണ് (81) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 30ന് ഭക്ഷണം നല്‍കിയത് കഴിക്കാതിരുന്നപ്പോള്‍ മകന്‍ ചില്ലു ഗ്ലാസുകൊണ്ട് അമ്മയുടെ മുഖത്തടിച്ചു. കട്ടിലില്‍ തല ഇടിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് തങ്കമ്മ ചികിത്സയിലായിരുന്നു. ഈ മാസം 7ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു.