Thursday, April 18, 2024
keralaNews

മദ്യവില്‍പനശാലകള്‍ നാളെ തുറക്കില്ല;കളളുഷാപ്പുകള്‍ തുറക്കും

തിരുവനന്തപുരം:ബിവറേജസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പനശാലകള്‍ നാളെ തുറക്കില്ല. അതേസമയം കളളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബാറുകളും നാളെയും അടുത്ത ഞയറാഴ്ചയും അടച്ചിടും.അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് ഞായറാഴ്ച ഉണ്ടാകുക. അതിര്‍ത്തിയിലും റോഡുകളിലും പോലീസ് പരിശോധനയും കര്‍ശനമാക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസ് മാത്രമാണ് അനുവദിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹ ചടങ്ങിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാകുക.കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ പൂര്‍ണമായ ചിത്രം ഇന്ന് വൈകിട്ടോടെയാകും പുറത്തുവരിക.