Monday, April 29, 2024
indiaNewsSports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കുമെന്ന് രാഹുല്‍ ദ്രാവിഡ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കുമെന്ന് പ്രവചിച്ച് ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യക്ക് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതൊന്നും ദ്രാവിഡ് വ്യക്തമാക്കി.’ഇംഗ്ലണ്ടില്‍ കളിച്ച് പഠിച്ച് അനുഭവസമ്പത്തുള്ളവര്‍ ടീമിലുണ്ട്. അതുകൊണ്ട് മികച്ച അവസരമാണ് ഇത്. ചിലപ്പോള്‍ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കും. അശ്വിനും ബെന്‍ സ്റ്റോക്സും തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകും’. ദ്രാവിഡ് പറഞ്ഞു.അതേസമയം, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ സതാംപ്ടണില്‍ നടക്കും. ജൂണ്‍ 18 മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സതാംപ്ടണില്‍ അരങ്ങേറുക.’എല്ലാ ട്രോഫിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മനോഹരമായ ഒന്നാണ്. എന്നാല്‍ കോവിഡ് മഹാമാരിമൂലം ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അല്‍പം പ്രയാസത്തിലായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റ ഫൈനലില്‍ ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.