Thursday, May 9, 2024
indiaNews

രാജ്യത്ത് പൊതു വൈഫൈ ശൃംഖല; കേരളത്തിലും റജിസ്‌ട്രേഷന്‍ ആരംഭിച്ചു

രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം കേരളത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവും.

ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നല്‍കുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റര്‍ വൈഫൈ ആക്‌സസ് നെറ്റ്വര്‍ക് ഇന്റര്‍ഫേസ് പദ്ധതി (പിഎം വാണി) കേരളത്തില്‍ നടപ്പാക്കാനുള്ള റജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികോം ആരംഭിച്ചു.

പബ്ലിക് ഡേറ്റ ഓഫിസ് അഗ്രഗേറ്റര്‍, ആപ് നിര്‍മാതാക്കള്‍ എന്നീ വിഭാഗങ്ങളില്‍ കേരളത്തില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

പൊതു വൈഫൈകളുടെ വ്യാപനം വഴി രാജ്യത്ത് വയര്‍ലെസ് കണക്ടിവിറ്റി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നു ഘടകങ്ങളാണ് പിഎം വാണി പദ്ധതിയിലുള്ളത്