Friday, April 19, 2024
BusinesskeralaNews

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു.

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,000 കടന്നു.ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഇന്നത്തെ വിപണി വില 40,120 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയാണ് ഗ്രാമിന് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാമിന് 5,015 രൂപയായി.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് ഗ്രാമിന് 4145 രൂപയായി.