Saturday, May 11, 2024
keralaNewspolitics

ആവേശമായി കുഞ്ഞപ്പൻ അപ്പൂപ്പൻ

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം പഞ്ചായത്തിലെ 96 കവലയിലെത്തിയ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വരവേൽക്കുവാൻ ആവേശത്തോടെ കാത്തിരുന്നവരിൽ കുഞ്ഞപ്പൻ അപ്പൂപ്പനുമുണ്ടായിരുന്നു. കർഷക തൊഴിലാളിയും, ആദ്യകാല തൊഴിലാളി നേതാവുമായ നൂറു വയസ്സോളം പ്രായമുള്ള അപ്പൂപ്പൻ യുവാക്കളെക്കാൾ തീവ്രമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് ആവേശമുൾക്കൊണ്ട് കൊണ്ട് തന്റെ പ്രിയ സ്ഥാനാർഥിയെ കാത്തിരുന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളൊന്നും വക വെയ്ക്കാതെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ നേരിട്ട് കണ്ട് പൂച്ചെണ്ടുകൾ നൽകി അഭിവാദ്യം ചെയ്തതിന് ശേഷം മാത്രമാണ് ഇദ്ദേഹം മടങ്ങിയത്.