Wednesday, May 8, 2024
BusinessindiaNews

ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ സ്വന്തമാക്കി പ്രഭാസ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ താരമാണ് പ്രഭാസ് . അദ്ദേഹത്തിന്റെ വീട്ടിലെ വിലകൂടിയ പുതിയ അംഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സൂപ്പര്‍ കാറുകളുടെ ആരാധകന്‍ കൂടിയാണ് അദ്ദേഹം. ലംബോര്‍ഗിനിയുടെ സ്പോര്‍ട്സ് കാറുകളില്‍ കേമനായ അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍ എന്ന മോഡലാണ് അദ്ദേഹം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ അള്‍ട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്റഡോര്‍ എസ് റോഡ്സ്റ്റര്‍. ബ്രൈറ്റ് ഓറഞ്ച് നിറമുള്ള കാറാണ് അദ്ദേഹം വാങ്ങിയത്. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. ഇപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ചാ വിഷയം ആണ് ഹൈദരാബാദിലെ റോഡിലൂടെ കുതിച്ചു പായുന്ന ഈ ഓറഞ്ച് ലംബോര്‍ഗിനി. ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്ററിന് പുറമെ, റോള്‍സ് റോയിസ് ഫാന്റം, ജഗ്വാര്‍ എക്സ്.ജെ.ആര്‍., ബി.എം.ഡബ്ല്യു എക്സ്3 തുടങ്ങിയ ആഡംബര വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്സ്റ്ററിന്റെ പരമാവധി വേഗത 350 കിലോമീറ്ററാണ്. .9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 6.5 ലിറ്റര്‍ വി12 എന്‍ജിനാണ് ലംബോര്‍ഗിനി അവന്റഡോര്‍ സൂപ്പര്‍ കാറിന് കരുത്തേകുന്നത്.