Monday, May 6, 2024
keralaNews

ആവശ്യത്തിന് ജീവനക്കാരില്ലാതെ തിരൂര്‍ ജില്ലാശുപത്രി; വലഞ്ഞ് രോഗികള്‍; ദുരിതം

തിരൂര്‍ ജില്ലാശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാണ്. നൂറു കണക്കിനാളുകള്‍ ദിവസവും ഇവിടെ ചികിത്സ തേടി എത്തുന്നു. പക്ഷെ ഡോക്ടര്‍മാരുടെ അഭാവം പ്രയാസപ്പെടുത്തുന്നു എന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ആഴ്ച ആശുപത്രി ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍ തീപ്പിടുത്തമുണ്ടായിരുന്നു. അറ്റകുറ്റപണികള്‍ ഉടനടി നടത്തണമെന്നാണ് ആവശ്യം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലമില്ലെന്നും പരാതിയുണ്ട്.