Thursday, May 16, 2024
keralaNews

ഉത്തേജക മരുന്ന് ഉപയോഗം: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ബ്രിട്ടീഷ് താരത്തിന് സസ്പെന്‍ഷന്‍

ടോക്കിയോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 4*100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ബ്രിട്ടീഷ് ടീമംഗം സിജിന്‍ഡു ഉജായെ ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ താത്കാലികമായി സസ്പെന്‍ഡ് ചെയ്തു. പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിദ്ധ്യം തെളിഞ്ഞതോടെയാണ് നടപടി.ഇതോടെ ഒളിമ്പിക്സില്‍ മത്സരിച്ച ബ്രിട്ടീഷ് ടീം അയോഗ്യരാക്കപ്പെട്ടേക്കും. അവരുടെ മെഡലും തിരിച്ചെടുക്കും. കുറ്റം തെളിഞ്ഞാല്‍ താരത്തിനു 4 വര്‍ഷത്തെ വിലക്കു വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.

ഉജായെക്കൂടാതെ 3 അത്ലീറ്റുകളെക്കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. 1500 മീറ്ററില്‍ ബഹ്‌റൈനെ പ്രതിനിധീകരിച്ച മൊറോക്കന്‍ വംശജനായ സാദിഖ് മിഖു, ജോര്‍ജിയയുടെ ഷോട്പുട് താരം ബെനിക് അബ്രമ്യാന്‍, കെനിയന്‍ സ്പ്രിന്റര്‍ മാര്‍ക് ഒട്ടീനോ ഒഡിയാംബോ എന്നിവരാണു സസ്‌പെന്‍ഷന്‍ നേരിടുന്നത്.