Saturday, April 27, 2024
keralaNews

നഗരത്തില്‍ അഞ്ചിലേറെയിടങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു; നടപടിയില്ല

തിരുവനന്തപുരം നഗരത്തില്‍ അഞ്ചിലേറെയിടങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. കരാറുകാര്‍ സമരം തുടങ്ങിയതോടെ നന്നാക്കാന്‍ വഴിയില്ല. 750 കോടിയിലേറെ കുടിശിക വാട്ടര്‍ അതോറിററി നല്കാനുണ്ടെന്നാണ് കരാറുകാര്‍ പറയുന്നത്.

പട്ടം മെഡിക്കല്‍ കോളജ് റോഡില്‍ പൊട്ടക്കുഴിയില്‍ മൂന്ന് ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയത്.&ിയുെ; ജവഹര്‍നഗര്‍&ിയുെ; ലയണ്‍സ് ക്‌ളബിനുമുമ്പില്‍ , ക്രൈസ്‌ററ് നഗര്‍ സ്‌കൂളിനു സമീപം , മരുതുംകുഴി കൊച്ചാര്‍ റോഡില്‍ എല്ലാം കുടിവെളളം കുത്തിയൊലിക്കുന്ന കാഴ്ച. നഗരത്തില്‍ തന്നെ മററു ചെറിയ പൊട്ടലുകള്‍ നിരവധിയുണ്ട്.&ിയുെ; കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സമരം തുടങ്ങിയതോടെ പൈപ്പുകള്‍ നന്നാക്കാനും കഴിയുന്നില്ല. പൊട്ടക്കുഴിയില്‍ പ്രധാന റോഡില്‍ പൈപ്പ് പൊട്ടിയിട്ടും പണികള്‍ മന്ദഗതിയിലാണ്. മെയിന്റനന്‍സ്, നബാര്‍ഡ് പദ്ധയിനങ്ങളില്‍ കോടികളാണ് വാട്ടര്‍ അതോറിററി കരാറുകാര്‍ക്ക് നല്കാനുളളത്.

അഞ്ച് ലക്ഷം വരെയുളള ജോലികള്‍ ഇ ടെണ്ടറില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ പ്രത്യേത ഗ്രാന്റ് അനുവദിച്ച് കുടിശിക തുക നല്കണമെന്നുമാണ്&ിയുെ; കരാറുകാരുടെ ആവശ്യം. ഇപ്പോള്‍ പ്രതിസന്ധിയില്ലെങ്കിലും കുടിവെളളം വലിയ അളവില്‍ പാഴാകുന്നത് വരും ദിവസങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെളളക്ഷാമത്തിനും കാരണമായേക്കും.