കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തി എടുത്തതാണ്
കണ്ണൂര്‍: പൂതന പരാമര്‍ശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്നും കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തി എടുത്ത് വിമര്‍ശിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റെ് കെ. സുരേന്ദ്രന് പറഞ്ഞു. അസുര കാലത്തിന്റെ പ്രതീകമായി പൂതന പരാമര്‍ശം എല്ലാവരും നടത്തുന്നതാണ്. കോണ്‍ഗ്രസിലെ വനിത നേതാക്കളെ അപഹസിച്ചപ്പോള്‍ അവര്‍ കേസ് കൊടുത്തിട്ടില്ല. കേസില്‍ കോടതി തീര്‍പ്പ് വരുത്തട്ടെ . താന്‍ ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വനിതാ നേതാക്കള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ സുരേന്ദ്രനെതിരെ കേസ് എടുത്തെങ്കിലും വിവാദം തുടരും. ആദ്യം പരാതി നല്‍കിയത് യുത്ത് കോണ്‍ഗ്രസ് എങ്കിലും കേസ് എടുത്തത് സിപിഎം നേതാവ് സി എസ് സുജാതയുടെ പരാതിയില്‍ ആണ്. സിപിഎം പ്രതികരിക്കാനും പരാതി നല്‍കാനും വൈകിയത് കോണ്‍ഗ്രസ് ആയുധമാക്കിയിരുന്നു.