Friday, May 10, 2024
keralaNews

പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് ഗുണ്ടയുടെ ആക്രമണം. പ്രതി പിടിയില്‍

തിരുവനന്തപുരം: ചിറയന്‍കീഴ് പിടികൂടാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചിറയന്‍കീഴ് പോലീസ് സ്റ്റേഷനിലെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ മുട്ടപ്പാലം സ്വദേശി മിന്നല്‍ ഫൈസലിനെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ഗുണ്ടയുടെ ആക്രമണം.                                                                                                                             ഫൈസലിനെതിരെ ചിറയന്‍കീഴ് പോലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ആറ്റിങ്ങില്‍ ഊരുപൊയ്കയില്‍ എത്തിയതായിരുന്നു പോലീസുകാര്‍. തുടര്‍ന്ന് ഇവിടെ നിന്നും ഇയാളെ പിടികൂടി. ശേഷം വിലങ്ങണിയിക്കാന്‍ തുടങ്ങുമ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫൈസല്‍ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.                                                                                       പോലീസുകാര്‍ പിടിവിട്ടതോടെ ഇയാള്‍ വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. ചിറയിന്‍കീഴ് സ്റ്റേഷനിലെ അരുണ്‍, ലുക്മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.