Friday, May 17, 2024
indiaNews

24 മണിക്കൂറിനിടെ 1,27,510 കോവിഡ് കേസുകള്‍; 54 ദിവസത്തിനിടയിലെ ഏറ്റവും കുറവ്; പോസിറ്റിവിറ്റി നിരക്ക് 6.6%.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,510 കോവിഡ് കേസുകള്‍. ഏപ്രില്‍ 9നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,795 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 3,31,895 ആയി. 35 ദിവസത്തിനിടയിലെ കുറഞ്ഞ മരണനിരക്കാണിത്.ടെസ്റ്റ് പോസിറ്റിവിറ്റി 6.6% ആയി കുറഞ്ഞു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പോസിറ്റിവിറ്റി പത്തില്‍ താഴെ നില്‍ക്കുന്നത്. 24 മണിക്കൂറിനിടെ 19,25,374 കോവിഡ് പരിശോധനകളാണ് നടത്തിയത്. നിലവില്‍ 18,95,520 പേരാണ് ചികിത്സയിലുള്ളത്.