Monday, April 29, 2024
AgriculturekeralaNews

ആലപ്പുഴയില്‍ സിവില്‍ സപ്ളൈസ് ഗോഡൗണില്‍ പരിശോധന

ആലപ്പുഴ കടപ്പുറത്തുള്ള സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന. കഴിഞ്ഞ ദിവസം ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ ആലപ്പുഴ ഗോഡൗണ്‍ സന്ദര്‍ശിച്ചപ്പോള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. എല്ലാ ഗോഡൗണുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

സപ്‌ളൈകോ ജനറല്‍ മാനേജര്‍ സലിം കുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് ഓഫീസര്‍ ക്വാളിറ്റി കണ്‍ട്രോളര്‍ എന്നിവരാണ് ആലപ്പുഴയിലെ ഗോഡൗണില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സിവില്‍ സപ്‌ളൈസ് ഗോഡൗണില്‍ മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ച മന്ത്രി ഗോഡൗണുകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു.ആലപ്പുഴയിലെ ഗോഡൗണിന്റെ മേല്‍ക്കൂര ചോര്‍ന്ന് അരി നനയുന്ന അവസ്ഥയുണ്ടായിരുന്നു. ചാക്കുകള്‍ ചോര്‍ന്ന് അരി നിലത്ത് ചിതറിക്കിടന്നിരുന്നു. എലിയും ക്ഷുദ്രജീവികളും കടക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ മേല്‍ക്കൂര മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. സപ്ലൈകോ ഗോഡൗണുകളില്‍ സിസിടിവി ക്യാമറയും ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു പോകുന്ന വാഹനങ്ങളിന്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.