Monday, April 29, 2024
keralaNews

ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ചത് ഹൈകോടതി റദ്ദാക്കി.

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി നിശ്ചയിച്ചത് ഹൈകോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈകോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ലാബ് ഉടമകളുമായി ചര്‍ച്ച നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു. ലാബ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി നടപടി.സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പരിശോധനാ നിരക്ക് കുറച്ചതെന്നായിരുന്നു ലാബ് ഉടമകള്‍ കോടതിയില്‍ ഉന്നയിച്ച വാദം. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള നിര്‍ദേശവും കോടതി നല്‍കി.ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈകോടതി നേരത്തേ ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. കോവിഡ് പരിശോധനക്ക് സ്വകാര്യ ലാബുകള്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് ആര്‍.ടി.പി.സി.ആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചത്.