Thursday, May 9, 2024
indiaNews

ആര്യന്‍ ഖാന് ജാമ്യമില്ല.

ആര്യന്‍ ഖാന് ജാമ്യമില്ല.ലഹരിപ്പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി.ഇത് നാലാമത്തെ തവണയാണ് ആര്യന്‍ ഖാന് കോടതി ജാമ്യം നിഷേധിക്കുന്നത്. ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും.ആര്യന്‍ ഖാന് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അമിത് ദേശായിയാണ് കോടതിയില്‍ ഹാജരായത്.

അതേസമയം,കഴിഞ്ഞ ആഴ്ച രണ്ടു ദിവസമായി നടന്ന വാദം കേട്ട ശേഷമായിരുന്നു പ്രത്യേക കോടതി ഇന്നും ജാമ്യം നിഷേധിച്ചത് .ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.