Monday, May 13, 2024
keralaNews

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു ; തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു ; തീര്‍ഥാടകര്‍
അത്ഭുതകരമായി രക്ഷപ്പെട്ടു.

എരുമേലി:ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.എരുമേലി-പമ്പ സംസ്ഥാന പാതയില്‍ വട്ടപ്പാറ ഭാഗത്ത് ഐക്കരവീട്ടില്‍ ജോര്‍ജ്കുട്ടിയുടെ വീട്ടിലെ ആട്ടിന്‍ കൂട്ടിന്റെ മുകളിലേക്ക് കാര്‍ വീഴുകയായിരുന്നു. ഇന്ന് വെളുപ്പിന് 3 മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.