Thursday, May 16, 2024
keralaNews

തുഞ്ചന്‍ദിനാഘോഷം നടത്തി.

തിരുവഞ്ചൂര്‍, തപസ്യ കലാസാഹിത്യവേദി തിരുവഞ്ചൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തുഞ്ചന്‍ ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ഓമനക്കുട്ടന്‍ കെ എന്‍ അധ്യക്ഷത വഹിച്ചു.ജന്മഭൂമി സബ്എഡിറ്റര്‍ കെ വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പെന്‍ഷനേഴ്സ് സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് വിജയകുമാര്‍ പ്രഭാഷണം നടത്തി. കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി ഇന്‍ചാര്‍ജ് ഷാജി വേങ്കിടത്തിനെ തപസ്യ സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണന്‍ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി അനില്‍കുമാര്‍ കെ എസ്, യൂണിറ്റ് അംഗം സുഭാഷ് എന്നിവര്‍ സംസാരിച്ചു.