Monday, April 29, 2024
keralaLocal NewsNews

ആരോഗ്യം മെച്ചെപ്പെട്ടു ;നന്ദിയറിയിച്ച് എരുമേലി പഞ്ചായത്തംഗം 

കഴിഞ്ഞ ദിവസം ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിൽ വച്ച്  ദേഹാസ്വാസ്യം ഉണ്ടായതിനെ തുടർന്ന്
ആശുപത്രിയിൽ ചികിൽസ തേടിയ എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം ഇ.ജെ ബിനോയ് ഇലവുങ്കലാണ്
തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ
സഹായിച്ചവർക്ക് നന്ദിയറിയിച്ചിരിക്കുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ 
പൂർണ്ണ രൂപം.
ഞാനും ഭാര്യയും രാജസ്ഥാൻ , ആന്ധ്ര , തെലങ്കാന എന്നിവിടങ്ങളിൽ പോയി മടങ്ങി വരവെ ഷൊർണൂരിലെത്തി . ദൈവം പല വേഷത്തിലും ഭാവത്തിലും എനിക്കു മുന്നിൽ എത്തുന്നത് ഞാൻ നേരിൽ കണ്ടു.ആദ്യം എന്റെ ഭാര്യ ,ട്രയിനിലെ സഹ യാത്രികർ ,ഷൊർണുർ റെയിൽവേ യിൽ പോലീസ് ഉദ്യോഗസ്ഥരായ സെയ്ദു മുഹമ്മദ് , അനിൽകുമാർ,എം. സുരേഷ്,അനിൽ ,സ്മിത എന്നിവർ,ബഹുമാനപ്പെട്ട എം പി  മാരായ ആന്റോ ആന്റണി ,വി കെ ശ്രീകണ്ഠൻ ,രമ്യ ഹരിദാസ് സെബാസ്ററ്യൻകുളത്തുങ്കൽ എംഎൽഎ, ടോമി കല്ലാനി , പി എ Salim എന്നിവർ , ഷൊർണുർ സ്റ്റേഷനിലെ 2 ചുമട്ടു ജോലിക്കാർ ,റെയിൽവേ ആശുപത്രിയിലെ ജീവനക്കാർ , എന്നെ പി കെ ദാസ്   ആശുപത്രിയിലേക്ക് എത്തിച്ച ചുവന്ന കളറുള്ള കാറിന്റെ ഡ്രൈവർ ,കേരളത്തിലെ മികച്ച Cardiologist-കളിലൊരാളായ Dr. Frijo Jose, സഹ ഡോക്ടർമാർ ,നേഴ്സ് മാർ , പാരാ മെഡിക്കൽ ജീവനക്കാർ , പി ആർ ഒ  മാർ , കോൺഗ്രസ്  വാണിയംകുളം മണ്ഡലം ഭാരവാഹികൾ ,പ്രിയപ്പെട്ടവരേ നിങ്ങളിലൂടെയൊക്കെ ദൈവം തന്നെയാണ് എന്റെ മുമ്പിൽ പ്രവർത്തിച്ചത് .എന്നെ ഈ ഭൂമിയിൽ പിടിച്ചു നിർത്തിയ നിങ്ങളെ ഓരോരുത്തരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു ………