Thursday, May 16, 2024
keralaNews

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലിനുള്ള മാര്‍ഗരേഖ പുറത്തിറക്കി.

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലിനുള്ള മാര്‍ഗരേഖ പുറത്തിറക്കി. പൊതുനിര്‍ദേശങ്ങളടക്കം മാര്‍ഗരേഖയ്ക്ക് എട്ട് ഭാഗങ്ങളാണ്. ആരോഗ്യപരിശോധന, ബോധവല്‍കരണം എന്നിവയ്ക്കും ഊന്നല്‍. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. പ്രധാനചുമതല വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശഭരണവകുപ്പുകള്‍ക്കാണ്. സ്‌കൂളുകളില്‍ ശനിയാഴ്ചയും ക്ലാസ് നടത്തും. രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ വിടാം. സ്‌കൂളില്‍ കുട്ടികള്‍ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരെ നിയോഗിക്കണം. അടുത്ത അധ്യയനദിവസം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണമെന്നും മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. സാധിക്കാത്തവര്‍ക്ക് കെഎസ്ആര്‍ടിസി സഹായം നല്‍കും. പരസ്പരസമ്പര്‍ക്കം ഒഴിവാക്കാന്‍ ക്ലാസുകളില്‍ ‘ബയോ ബബ്ള്‍’ രീതി ഉറപ്പാക്കും. അധ്യാപകരെയും ഭാഗമാക്കും. യൂണിഫോം നിര്‍ബന്ധമില്ല, സ്‌കൂള്‍ അസംബ്ലി തല്‍ക്കാലമില്ല.