Friday, March 29, 2024
keralaNews

ശബരിമല തീർത്ഥാടനം ; ദേവസ്വം ബോർഡ്‌ പ്രസിഡന്റുമായി  അയ്യപ്പ സേവാ സമാജം ചർച്ച നടത്തി. 

തിരുവനന്തപുരം :
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്  ദേവസ്വം ബോർഡ്‌ പ്രസിഡന്റുമായി ശബരിമല അയ്യപ്പ സേവാ സമാജം  ഭാരവാഹികൾ ചർച്ച നടത്തി. വരുന്ന തീർത്ഥാടന കാലത്ത് ഒരുക്കേണ്ട മുന്നോരുക്കങ്ങളും – നിർദ്ദേശങ്ങളുമാണ് ചർച്ച ചെയ്തത്.
1.വെർച്ച്വൽ ക്യൂ ഒഴിവാക്കുക.
2.പമ്പാ സ്നാനം അനുവദിക്കുക.
3.നീലമലയിൽ കൂടിയുള്ള തീർത്ഥാടനം അനുവദിക്കുക.
4. സന്നിധാനത്ത് വരുന്ന ഭക്തജനങ്ങളുടെ നെയ്യ് അഭിഷേകം ചെയ്ത്, നെയ് പ്രസാദം നൽകുക.
നീലമലയിൽ ശുചീകരണം ചെയ്യാൻ 2000 അയ്യപ്പ സേവാ സമാജം പ്രവർത്തകർക്ക് അനുവാദം നൽകുക അടക്കം നിരവധി നിർദേശങ്ങളാണ്
സേവാസമാജം  മുന്നോട്ട് വച്ചത്.
സംസ്ഥാന പ്രസിഡന്റ്  ബ്രഹ്മശ്രീ.അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, സംസ്ഥാന ജോ.ജനറൽ സെക്രട്ടറി.അമ്പോറ്റി കോഴഞ്ചേരി, സംസ്ഥാന സെക്രട്ടറി. അഡ്വ.ഗീതാകുമാരി, സംസ്ഥാന സെക്രട്ടറി അഡ്വ.ജയൻ ചെറുവള്ളി എന്നിവരടങ്ങുന്ന സംഘമാണ്  ചർച്ചയിൽ പങ്കെടുത്തത്.