Sunday, May 12, 2024
keralaNews

സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യവകുപ്പ്.

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കുറഞ്ഞു തുടങ്ങുമെന്ന് ആരോഗ്യവകുപ്പിന്റെവിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രചാരണവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വരവും കോവിഡ് വ്യാപനത്തിന്റെ തോത് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഒരാഴ്ചയിലധികം സംസ്ഥാനത്തു തങ്ങുന്നവര്‍ ക്വാറന്റീനില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്ന് എല്ലാ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാക്‌സീന്‍ സ്വീകരിച്ചശേഷം വരുന്നവര്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഒരാഴ്ചയില്‍ കൂടുതല്‍ സംസ്ഥാനത്തു തങ്ങുന്നെങ്കില്‍ അവര്‍ സ്വയം നിരീക്ഷണത്തിലായിരിക്കണം. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധനയ്ക്കു വിധേയമാകണം.

തെരഞ്ഞെടുപ്പു കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പലരും മാസ്‌ക് ധരിച്ചിരുന്നെങ്കിലും അകലം പാലിക്കാനായില്ല. ബാക് ടു ബേസിക്‌സ് ക്യാംപെയ്ന്‍ ശക്തമാക്കും. ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തമാക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കു സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ വീട്ടില്‍ തന്നെ ചികിത്സ തുടരാം. അതിനുള്ള സൗകര്യങ്ങള്‍ അതിനുള്ള അനുമതി നല്‍കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കേസുകള്‍ ക്രമേണയാണ് ഉയര്‍ന്നതെങ്കില്‍ രണ്ടാം തരംഗത്തില്‍ അതിവേഗമാണു വര്‍ധന.