Sunday, May 12, 2024
indiakeralaNews

ദൂരത്തെ പിന്നിലാക്കി അമ്മയും മകളും ബുള്ളറ്റില്‍ കശ്മീര്‍ താഴ്‌വരയിലേക്ക്.

ദൂരത്തെ പിന്നിലാക്കി അമ്മയും മകളും.ബുള്ളറ്റില്‍ ഉത്തരേന്ത്യയിലേക്ക് ഒരു യാത്രയെന്ന ആശയം അമ്മ പറഞ്ഞപ്പോള്‍ മകള്‍ക്കും പൂര്‍ണ സമ്മതം. അങ്ങനെ, ഇങ്ങ് വടക്കന്‍ കേരളത്തില്‍നിന്ന് അവര്‍ ഒറ്റബുള്ളറ്റില്‍ പുറപ്പെട്ടു കശ്മീരിന്റെ താഴ്‌വരയിലേക്ക്.പയ്യന്നൂര്‍ മണിയറയിലെ അനിഷ(40)യും മകള്‍ മധുരിമ(19)യും 14 നാണ് പയ്യന്നൂര്‍ പെരുമ്പയില്‍നിന്ന് കശ്മീരിലേക്ക് ബുള്ളറ്റില്‍ യാത്രപുറപ്പെട്ടത്. കാനായി നോര്‍ത്ത് എല്‍പി സ്‌കൂള്‍ അധ്യാപികയാണ് അനിഷ. മധുരിമ പയ്യന്നൂര്‍ കോളേജ് ബിരുദ വിദ്യാര്‍ഥിനിയും.പെണ്ണിന് പരിമിതികളുടെ ലോകംമാത്രം കല്‍പ്പിച്ചുനല്‍കുന്ന ചിന്തകള്‍ക്കുമീതെയാണ് ഈ യാത്ര.സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ഇവരുടെ ഊര്‍ജം.ദൂരത്തേക്കുറിച്ചോ പ്രതിബന്ധങ്ങളെക്കുറിച്ചോ വേവലാതിയില്ല.ഓരോ ദിവസത്തെയും യാത്രയുടെ അവസാനം സുരക്ഷിതമായ എതെങ്കിലും ഇടത്ത് ഉറങ്ങും. ലഡാക്കിലേക്കുള്ള ഇവരുടെ യാത്ര ഞായറാഴ്ച ഗുജറാത്തിന്റെ അതിര്‍ത്തിയിലെത്തി.ഒരു മാസംകൊണ്ട് യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ വര്‍ഷം കശ്മീര്‍യാത്ര തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മാറ്റിവച്ചു.പകരം ഇരുവരും മൈസൂരുവിലേക്ക് ബുള്ളറ്റില്‍ യാത്രപോയി.മണിയറ സ്വദേശി മധുസൂദനന്റെ ഭാര്യയാണ് അനിഷ. മകന്‍ മധുകിരണ്‍.